ലക്നൗ : പബ്ജി ഗെയിമിലൂടെ ഇന്ത്യാക്കാരനുമായി പ്രണയത്തിലെ പാക് സ്വദേശി സീമ ഹൈദർ നേപ്പാൾ വഴി ഇന്ത്യയിലേയ്ക്ക് ഒളിച്ചുകയറിയ സംഭവം വലിയ ചർച്ചയായിരുന്നു. നാല് മക്കളുമായാണ് സീമ ഇന്ത്യയിൽ കാമുകനെത്തേടി എത്തിയത്. എന്നാൽ സീമയ്‌ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ദിയോബന്ദ് ഉലമ . ഈ വിഷയം അന്വേഷിക്കണമെന്നും യുവതി പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ ഏജന്റാകാനാണ് സാധ്യതതെന്നുമാണ് മുഫ്തി അസദ് ഖാസ്മിയുടെ വാദം.
READ ALSO: ഏക സിവിൽ കോഡിനെതിരെ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണം: മുഖ്യമന്ത്രി
‘നുഴഞ്ഞുകയറ്റക്കാരെ പോലെയാണ് സീമ ഇന്ത്യയിലേക്ക് കടന്നത്. ഇക്കാരണത്താല്‍, അവള്‍ ഐഎസ്‌ഐയുടെ ഏജന്റാകാനും സാധ്യതയുണ്ട്. രണ്ടാമത്തെ കാര്യം ജീവിതകാലം മുഴുവൻ ഇസ്ലാമായി ജീവിച്ച ഒരാള്‍, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അയാളില്‍ നിന്ന് ഇസ്ലാമിക കാര്യങ്ങളെല്ലാം അപ്രത്യക്ഷമായി, ഇത് എങ്ങനെ സംഭവിക്കും? രാജ്യത്തിന്റെ സുരക്ഷയുടെ കാഴ്ചപ്പാടില്‍ നിന്നാണ് ഈ വിഷയം നോക്കേണ്ടത്. ഇപ്പോഴത്തെ സാഹചര്യം നോക്കുമ്പോള്‍ അവള്‍ ഇസ്ലാമില്‍ ഇല്ല. മുസ്ലീങ്ങള്‍ പോലും ഈ സ്ത്രീയെ പരിഗണിക്കുന്നില്ല’ – മുഫ്തി അസദ് ഖാസ്മി പറഞ്ഞു
അതേസമയം താൻ ഹിന്ദു സംസ്ക്കാരം ഇഷ്ടപ്പെടുന്നുവെന്നും , ഹിന്ദുമതാചാരപ്രകാരം കാമുകനെ വിവാഹം ചെയ്യുമെന്നും സീമ പറഞ്ഞു.
Post Your Comments