Latest NewsNewsIndia

ഏക സിവിൽ കോഡ്: നിയമ കമ്മീഷന് കത്തയച്ച് എം കെ സ്റ്റാലിൻ

ചെന്നൈ: ഏക സിവിൽ കോഡിനെതിരെ എതിർപ്പുമായി തമിഴ്‌നാട്. ചരിത്രബോധമില്ലാത്ത നടപടികളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമ കമ്മീഷന് കത്തയച്ചു. ഏക സിവിൽ കോഡ് ബഹുസ്വരതയ്ക്കും സാമുദായിക സാഹോദര്യത്തിനും ഭീഷണിയാകുമെന്ന് സ്റ്റാലിൻ കത്തിൽ വ്യക്തമാക്കുന്നു.

Read Also: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഒരു ശതമാനം വർദ്ധിപ്പിക്കണം: കെ എൻ ബാലഗോപാൽ

ഏക നിയമം അടിച്ചേൽപ്പിക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധം ആണ്. രാജ്യത്തിന്റെ ശക്തി വൈവിദ്ധ്യം ആണെന്നും ഒരേനിയമം അല്ല, തുല്യഅവസരം ആണ് പൗരന്മാർക്ക് ആദ്യം ഉറപ്പാക്കേണ്ടതെന്നും സ്റ്റാലിൻ അറിയിച്ചു. ഈ വിഷയത്തിൽ ഒരു സംസ്ഥാനം നിയമ കമ്മീഷന് കത്ത് അയക്കുന്നത് ആദ്യമാണ്. ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുകനും കഴിഞ്ഞ ദിവസം കമ്മീഷന് കത്തയച്ചിരുന്നു.

അതേസമയം, ഏക സിവിൽകോഡിനെതിരെ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. എംപിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിച്ചുചേർത്തത്.

രാജ്യത്തെ നാനാജാതിമതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ വേണ്ട രീതിയിൽ സ്വരൂപിക്കാതെ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾ മത ന്യൂനപക്ഷങ്ങളുടെ ഇടയിൽ വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്. വ്യക്തിനിയമങ്ങളുടെ കാര്യത്തിൽ ആവശ്യമായ ചർച്ചകൾ നടത്താതെ തിടുക്കത്തിൽ തീരുമാനം കൈക്കൊള്ളുന്നത് ജനാധിപത്യ ഭരണരീതിക്ക് ഒട്ടും യോജിച്ചതല്ല. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എല്ലാ വിഭാഗങ്ങളുടെയും വിശ്വാസ്യതയും തുല്യ പങ്കാളിത്തവും അനിവാര്യമായിരിക്കെ, ചില ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസിൽ ഭീതിയും ആശങ്കയും പരത്തി ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നടപടിയായി ഏക സിവിൽ കോഡ് മാറരുത്. ഈ അഭിപ്രായം മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാവർക്കുമുണ്ട്. മതനിരപേക്ഷതയുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകാ സംസ്ഥാനമായ കേരളത്തിന്റെ വിവിധ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാർലമെൻറ് അംഗങ്ങൾ ഏകകണ്ഠമായ അഭിപ്രായം ഇക്കാര്യത്തിൽ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Read Also: റഷ്യയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ച വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് അഭ്യൂഹം

shortlink

Related Articles

Post Your Comments

Related Articles


Back to top button