Latest NewsNewsBusiness

നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

നിഫ്റ്റി 55.10 പോയിന്റ് നഷ്ടത്തിൽ 19,384-ലാണ് വ്യാപാരം അവസാനിപ്പിച്ചത്

ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. ഇന്ത്യയുടെയും അമേരിക്കയുടെയും ജൂണിലെ റീട്ടെയിൽ പണപ്പെരുപ്പ കണക്കുകൾ സംബന്ധിച്ച ആശങ്ക ശക്തമായതിനെ തുടർന്നാണ് ആഭ്യന്തര സൂചികകൾക്ക് മങ്ങലേറ്റത്. ബിഎസ്ഇ സെൻസെക്സ് 223.94 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,393.50-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 55.10 പോയിന്റ് നഷ്ടത്തിൽ 19,384-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇൻഫോസിസ്, ടാറ്റാ മോട്ടേഴ്സ്, അൾട്രാടെക് സിമന്റ്, ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി, എൽ ആൻഡ് ടി തുടങ്ങിയവയുടെ ഓഹരികളാണ് കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടത്. കൂടാതെ, ആദിത്യ ബിർള ഫാഷൻ, ടാറ്റാ കമ്മ്യൂണിക്കേഷൻസ്, എൽടിഐ മൈൻഡ് ട്രീ, ഗുജറാത്ത് ഫ്ലൂറോ കെമിക്കൽസ് തുടങ്ങിയവയുടെ ഓഹരികൾക്കും നിറം മങ്ങി. അതേസമയം, പ്രതികൂല സാഹചര്യത്തിനിടയിലും കൊട്ടക് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, നെസ്‌ലെ, വൺ97 കമ്മ്യൂണിക്കേഷൻസ്, പിബി ഫിൻടെക്, ഇന്ത്യൻ ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ നേട്ടം കൈവരിച്ചു.

Also Read: കുട്ടി ക്രോസ് ചെയ്തത് അറിയാതെ മുന്നോട്ടെടുത്ത സ്കൂൾ വാനിടിച്ച് രണ്ടാം ക്ലാസുകാരി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button