Latest NewsKeralaNews

പോക്‌സോ കേസില്‍ കായികാധ്യാപകൻ അറസ്റ്റില്‍: നടപടി അഞ്ച് സ്കൂൾ വിദ്യാർഥിനികൾ നൽകിയ പരാതിയില്‍ 

വയനാട്: സ്കൂൾ വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കായികാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. വയനാട് മേപ്പാടി പുത്തൂർവയൽ സ്വദേശി ജിഎം ജോണി(50)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് സ്കൂൾ വിദ്യാർഥിനികൾ നൽകിയ പരാതിയിലാണ് നടപടി.

കഴിഞ്ഞ ദിവസം വൈകിട്ടാണ് അഞ്ചുവിദ്യാർഥിനികൾ മേപ്പാടി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അധ്യാപകനെതിരേ പരാതി നൽകിയത്. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം കായികാധ്യാപകനായ ജോണി മോശമായരീതിയിൽ പെരുമാറിയെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു വിദ്യാർഥിനികളുടെ പരാതി. തുടർന്ന് പോലീസ് കേസെടുക്കുകയും അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

നേരത്തെ കോഴിക്കോട് കസബ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും ജോണി പ്രതിയാണ്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button