KeralaLatest NewsNews

പാര്‍ട്ടി വിട്ടുപോയവര്‍ പാര്‍ട്ടിക്ക് വേണ്ടി എന്തു ചെയ്തു എന്നുകൂടി ആലോചിക്കണം: കൃഷ്ണകുമാര്‍

പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നതിന് മുമ്പ് തന്നെ എനിക്ക് ഈ ആദര്‍ശം ഉണ്ട്.

നടൻ ഭീമൻ രഘുവും സംവിധായകൻ രാജസേനനും ബിജെപിയില്‍ നിന്നും രാജി വയ്ക്കുകയും സിപിഎമ്മിലേയ്‌ക്ക് ചേക്കേറുകയും ചെയ്തിരുന്നു. തങ്ങളെ ബിജെപി പരിഗണിക്കുന്നില്ലെന്ന ആരോപണം ഉന്നയിച്ചുകൊണ്ടാണ് ഇരുവരും പാർട്ടി മാറിയത്. താരങ്ങളുടെ പാര്‍ട്ടി വിടലില്‍ പ്രതികരിച്ചിരിക്കുകയാണ് നടൻ കൃഷ്ണകുമാര്‍.

പാര്‍ട്ടി വിട്ടവര്‍ പാര്‍ട്ടിക്ക് വേണ്ടി എന്ത് ചെയ്തു എന്നുകൂടി ആലോചിക്കണമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. താൻ ആദര്‍ശം കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും തന്നാലാവുന്ന വിധം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

read also: പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സംസ്ഥാനങ്ങൾക്ക് 7,532 കോടി രൂപ അനുവദിച്ചു: പുതിയ തീരുമാനവുമായി കേന്ദ്ര സർക്കാർ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഭീമൻ രഘുവായാലും രാജസേനൻ ആയാലും മലയാള സിനിമയില്‍ നല്ലൊരു പേര് നേടിയെടുത്ത കലാകാരന്മാരാണ്. അവര്‍ പാര്‍ട്ടിയിലേയ്‌ക്ക് വന്നതും പാര്‍ട്ടി വിടുന്നതും അവരുടെ വ്യക്തിപരമായ തീരുമാനങ്ങളാണ്. അവര്‍ക്ക് സൗകര്യം എവിടാണോ അങ്ങോട്ടേയ്‌ക്ക് പോകാം. അത് അവരുടെ സ്വാതന്ത്ര്യമാണ്. അവരെ വച്ച്‌ എന്നെ താരതമ്യപ്പെടുത്തരുത്. രാജസേനൻ തന്നെ പറഞ്ഞിട്ടുണ്ട് അവരുടേത് ഒരു സിപിഐ കുടുംബമാണ് എന്ന്. ഭീമൻ രഘു ഇടയ്‌ക്ക് കോണ്‍ഗ്രസിലേയ്‌ക്കും പോയിരുന്നു. അങ്ങനെയുള്ളവര്‍ പാര്‍ട്ടി വിട്ടുപോകുന്നതും ഞാൻ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതും വേറെ തരത്തില്‍ വേണം കാണാൻ.

ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലേയ്‌ക്ക് വരുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്. ഒന്ന്, ആവശ്യങ്ങള്‍ക്കായി വരും. ആവശ്യം നടക്കാം നടക്കാതിരിക്കാം. ആവശ്യം നടന്നാലും നടന്നില്ലേലും അവര്‍ പോകും. രണ്ട്, ആവേശവുമായി വരുന്നവരാണ്. അങ്ങനെയുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ വരുമ്പോള്‍ വിചാരിച്ച അത്രയും ആവേശം ഉണ്ടാവണമെന്നില്ല. ആവേശം തണത്താല്‍ അവര്‍ പാര്‍ട്ടി വിട്ടുപോകും. മൂന്നാമത്തേത്, ആദര്‍ശം. ഞാൻ ഈ ആദര്‍ശത്തില്‍ അടിയുറച്ച്‌ പാര്‍ട്ടിയില്‍ അംഗത്വമെടുത്ത ആളാണ്. പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നതിന് മുമ്പ് തന്നെ എനിക്ക് ഈ ആദര്‍ശം ഉണ്ട്. ആര്‍എസ്‌എസിന്റെ ശാഖയില്‍ പോകുന്ന കാലംതൊട്ട് എന്റെ ആദര്‍ശം ഇതാണ്. ബിജെപിക്ക് വേണ്ടി എന്നെക്കൊണ്ട് കഴിയുന്ന തരത്തില്‍ ഞാൻ പ്രവര്‍ത്തിക്കുന്നുണ്ട്.’- കൃഷ്ണകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button