ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. കനത്ത മഴ പെയ്യുന്നതിനാൽ ഹരിദ്വാർ ഉൾപ്പെടെയുള്ള ഗർവാൾ, കുമയൂൺ ഡിവിഷനുകളിലെ ഒട്ടുമിക്ക നദികളുടെയും ജലനിരപ്പ് ഉയർന്നതായി ഡെറാഡൂൺ സെൻട്രൽ ഫ്ലഡ് കൺട്രോൾ റൂം അറിയിച്ചിട്ടുണ്ട്. നിലവിൽ, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ അനാവശ്യ യാത്രകൾ നടത്തുന്നത് അപകടസാധ്യത വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഹിമാചൽ പ്രദേശിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ ഉത്തരാഖണ്ഡിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് ദുരന്ത നിവാരണ നമ്പറുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ സ്ഥിതിഗതികൾ ഗുരുതരമായതിനാൽ രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്തുന്നുണ്ട്. വെള്ളപ്പൊക്കത്തിൽ വന്നടിഞ്ഞ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Also Read: ട്രെയിൻ യാത്രയിൽ ഇഷ്ട ഭക്ഷണം ഓർഡർ ചെയ്യാം! ‘സൂപ്പ്’ചാറ്റ്ബോട്ടുമായി കൈകോർത്ത് ഐആർസിടിസി
Post Your Comments