പട്‌ന: തര്‍ക്കത്തിനിടെ ഭാര്യമാര്‍ യുവാവിനെ കുത്തിക്കൊന്നു. ബിഹാര്‍ ഛാപ്ര സ്വദേശിയായ ആലംഗീര്‍ അന്‍സാരി(45)യാണ് മരിച്ചത്. ഇയാളുടെ രണ്ടു ഭാര്യമാർ അറസ്റ്റിൽ.
ആലംഗീറിന്റെ ആദ്യ ഭാര്യ സല്‍മയും രണ്ടാം ഭാര്യ ആമിനയുമാണ് പൊലീസ് പിടിയിലായത്. ഡല്‍ഹിയില്‍ താമസിച്ച് ജോലി ചെയ്യുന്ന ആലംഗീര്‍ 10 വര്‍ഷം മുൻപാണ് സല്‍മയെ വിവാഹം ചെയ്യുന്നത്. എന്നാൽ ഇരുവരും അകന്നു കഴിയുകയായിരുന്നു. ആറ് മാസം മുൻപ് ആലംഗീര്‍ ആമിനയെ രണ്ടാം വിവാഹം ചെയ്‌തു. ഇതിനിടയിൽ സല്‍മ ആമിനയെ കാണുകയും ഇരുവരും ആലംഗീറിനൊപ്പം താമസിക്കാനും തുടങ്ങി.
READ ALSO: സിപിഎം എംഎല്‍എ തന്നെ ഭൂനിയമം ലംഘിച്ച് അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നു: സന്ദീപ് വാര്യര്‍
ബക്രീദ് ആഘോഷങ്ങള്‍ക്കായി ആലംഗീര്‍ ബിഹാറിലേക്ക് പോയതാണ് പ്രേശ്നങ്ങൾക്ക് കാരണം. ആലംഗീറിനു പിന്നാലെ അയാളുടെ നാട്ടിലെത്തിയ ഭാര്യമാർ വാക്കു തര്‍ക്കത്തിലായി. അതിനിടയിൽ ഒരാൾ ഇയാളെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
Post Your Comments