Latest NewsKeralaNews

മന:ശാന്തി നഷ്ടമായി, ദേവനൂര്‍ മഠാധിപതി ശിവപ്പ സ്വാമിയെ മരിച്ച നിലയില്‍ കണ്ടെത്തി

മംഗളൂരു: ദേവനൂര്‍ മഠാധിപതി ശിവപ്പ സ്വാമി(60) കാവേരി നദിയില്‍ മുങ്ങി മരിച്ചു. മുടുകുതൊരെയില്‍ നിന്ന് മഠാധിപതി നദിയിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം.
സ്വാമിയുടെ മൃതദേഹം നദിയില്‍ ഒഴുകുന്നത് കണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് തലക്കാട് പൊലീസ് എത്തിയാണ് കരക്കെടുത്തത്.

Read Also:രാജ്യത്ത് കാന്‍സറിനും അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ക്ക് വില കുറയും: നിര്‍മല സീതാരാമന്‍

രണ്ടു ദിവസമായി മഠാധിപതിയെ കാണാനില്ലെന്ന് ബന്ധപ്പെട്ടവര്‍ കവലണ്ടെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിട്ടുമാറാത്ത രോഗത്തെ തുടര്‍ന്ന് മനഃശാന്തി നഷ്ടമായ അവസ്ഥയിലായിരുന്നു സ്വാമി എന്ന് മഠം അധികൃതര്‍ പൊലീസിനോട് പറഞ്ഞു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

ചാമരാജ നഗര്‍ ജില്ലയില്‍ കൊല്ലെഗല്‍ താലൂക്കിലെ കളിയൂര്‍ സ്വദേശിയായ ശിവപ്പ സ്വാമി നാല് പതിറ്റാണ്ടായി മഠം അന്തേവാസിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button