KeralaLatest NewsNews

കെഎസ്ആർടിസി: ജൂണിലെ ആദ്യ ഗഡു ശമ്പളം നൽകാൻ കോടികൾ അനുവദിച്ച് സർക്കാർ

ജൂണിലെ ആദ്യ ഗഡു ശമ്പളം നൽകാൻ 30 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്

കെഎസ്ആർടിസി ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളം നൽകാൻ കോടികൾ അനുവദിച്ച് സർക്കാർ. ജൂണിലെ ആദ്യ ഗഡു ശമ്പളം നൽകാൻ 30 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ തുക അക്കൗണ്ടിൽ എത്തുന്ന പക്ഷം ഉടൻ ശമ്പള വിതരണം നടത്തുന്നതാണ്. സർക്കാർ സഹായത്തിലെ മുൻ മാസങ്ങളിലെ കുടിശ്ശികയായ 60 കോടി രൂപയും, ജൂണിലെ വിഹിതമായ 50 കോടിയും ചേർത്ത് 110 കോടി രൂപയാണ് കെഎസ്ആർടിസി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്.

നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒരു വർഷത്തേക്ക് എല്ലാ മാസവും 50 കോടി വീതം ധനസഹായം നൽകുമെന്ന് ധനവകുപ്പ് ഉറപ്പുനൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്നുമാസം 30 കോടി രൂപ മാത്രമാണ് നൽകുന്നത്. ഇത് കോർപ്പറേഷന്റെ സാമ്പത്തിക നിലയെ ഗണ്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

Also Read: വിവാഹ സൽക്കാരത്തിനിടെ സംഘർഷം; കടയിലേക്ക് കാറിടിച്ച് കയറ്റി, യുവാക്കൾ അറസ്റ്റില്‍ 

ജീവനക്കാർക്കുള്ള ശമ്പളത്തിന് പുറമേ, വിരമിച്ചവർക്കുള്ള പെൻഷനും ഇതുവരെ തുക അനുവദിച്ചിട്ടില്ല. പെൻഷൻ വിതരണത്തിന് 70 കോടി രൂപയാണ് കെഎസ്ആർടിസി ആവശ്യപ്പെട്ടത്. സംഘടനകളുമായുള്ള ധാരണ അനുസരിച്ച്, എല്ലാ മാസത്തെയും പെൻഷൻ അതത് മാസത്തെ ആദ്യ ആഴ്ച തന്നെ വിതരണം ചെയ്യേണ്ടതാണ്. നിലവിൽ,  ജൂൺ മാസത്തെ പെൻഷൻ നൽകിയിട്ടില്ല. ഇതോടെ, രണ്ട് മാസത്തെ പെൻഷനാണ് കുടിശ്ശികയായിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button