
തിരുവനന്തപുരം: ട്രെയിനിൽ നിന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ മധ്യവയസ്കനെ സ്കൂള്‍ അധികൃതര്‍ പിടികൂടി റെയില്‍വെ പൊലീസില്‍ ഏല്‍പ്പിച്ചു. കൊല്ലത്ത് ജോലി ചെയ്യുന്ന, തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയും വിമുക്തഭടനുമായ സുരേഷ് കുമാറാണ് പിടിയിലായത്. സുരേഷ് കുമാര്‍ ട്രെയിനില്‍ മടങ്ങുമ്പോള്‍ ചിറയന്‍കീഴ് സ്റ്റേഷനില്‍ വെച്ചാണ് സ്ഥിരമായി നഗ്നതാ പ്രദര്‍ശനം നടത്തിയിരുന്നത്.
റെയില്‍വെ ട്രാക്കിന് സമീപത്ത് കൂടി നടന്നുപോകുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയായിരുന്നു അശ്ലീല പ്രദര്‍ശനം. ആഴ്ചകളായി ഇത് തുടര്‍ന്നതോടെ സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ ഭാഗത്തുനിന്നും നടപടിയില്ലാതായതോടെയാണ് ട്രെയിനില്‍ കയറി ഇയാളെ പിടികൂടിയത്.
ഇങ്ങനെയുള്ള സിനിമകള്‍ കാരണം പലപ്പോഴും പല നല്ല സിനിമകളും നഷ്ടപ്പെട്ടിട്ടുണ്ട്: ഹരീഷ് പേരടി
ചിറയന്‍കീഴ് സ്റ്റേഷനില്‍ എത്തുമ്പോള്‍ ട്രെയിനിലെ ശുചിമുറിയില്‍ കയറി ഗ്ലാസ് ജനല്‍ അഴിച്ചുമാറ്റിയാണ് ഇയാൾ പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നത കാണിച്ചിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് സ്കൂളിലെ അധ്യാപകരും മറ്റു സ്റ്റാഫുകളും ആസൂത്രിതമായി ട്രെയിനില്‍ കയറി ഇയാളെ പിടികൂടുകയും റെയില്‍വെ പൊലീസിന് കൈമാറുകയുമായിരുന്നു.
Post Your Comments