കുമരകം: എലിയെ തുരത്താൻ വിഷം ചേര്‍ത്തുവെച്ച നെല്ല് തിന്ന് 27 താറാവും ഇരുപതോളം കോഴിയും ചത്തു. കുമരകം ചെമ്പോടിത്തറ ജൂലിയുടെ 27 താറാവും പുതുച്ചിറ സരസമ്മയുടെ 20 കോഴിയുമാണ് ചത്തത്.
കുമരകം മങ്കുഴി പാടശേഖരത്താണ് സംഭവം. കുമരകത്തെ മിക്ക പാടശേഖരങ്ങളിലും എലിശല്യം ഇല്ലാതാക്കാന്‍ വിഷം ചേര്‍ത്ത നെല്ല് വെക്കുക പതിവാണ്. എന്നാല്‍, വിഷം വെച്ചിട്ടുണ്ട് എന്ന മുന്നറിയിപ്പ് ബോര്‍ഡ് പാടവരമ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. മാത്രമല്ല, സമീപവാസികളെ അറിയിക്കുകയും വേണം. ഈ നിബന്ധനകള്‍ പാലിക്കാതെയാണ് മങ്കുഴി പാടശേഖരത്തിന്റെ ഉടമ വിഷനെല്ല് വെച്ചത്.
നെല്ല് കൊടിയ വിഷത്തില്‍ മുക്കി വീടിന്റെ പരിസരത്ത് ഇട്ടതായിരിക്കുമെന്ന് പരിസരവാസികള്‍ ആരോപിച്ചു. നഷ്ടം സംഭവിച്ച വ്യക്തികള്‍ കൃഷി ഓഫീസര്‍, മൃഗഡോക്ടര്‍, കുമരകം പൊലീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments