Latest NewsNewsBusiness

ഉയർന്ന പിഎഫ് പെൻഷന് ഇന്ന് കൂടി ഓപ്ഷൻ നൽകാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് ഇതിനോടകം 4 തവണ സമയപരിധി നീട്ടി നൽകിയിരുന്നു

എംപ്ലോയീസ് പെൻഷൻ സ്‌കീമിന് കീഴിൽ ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് ഇതിനോടകം 4 തവണ സമയപരിധി നീട്ടി നൽകിയിരുന്നു. നേരത്തെ ജൂൺ 26 വരെയായിരുന്നു അനുവദിച്ചിരുന്ന സമയപരിധി. പിന്നീട് ഇവ ജൂലൈ 11 വരെ ദീർഘിപ്പിക്കുകയായിരുന്നു. ജീവനക്കാർക്ക് സംയുക്ത അപേക്ഷ ഫോം സമർപ്പിക്കാനുള്ള അവസാന അവസരം കൂടിയാണ് ഇതെന്ന് ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്.

ഇതുവരെ 18 ലക്ഷം അപേക്ഷകൾ ലഭിച്ചതായാണ് വിവരം. സമയപരിധി നാല് തവണ നീട്ടി നൽകിയതിനാൽ, ഇനിയൊരിക്കൽ കൂടി നീട്ടിവെക്കൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സുപ്രീം കോടതിയിൽ  നിന്നും ജീവനക്കാർ ഉയർന്ന പിഎഫ് പെൻഷനുള്ള ഉത്തരവ് നേടിയെടുത്തത്. നിലവിൽ, ഈ പദ്ധതിക്ക് കീഴിൽ 5,33,166 വിരമിച്ച ജീവനക്കാരാണ് ഉള്ളത്. ഇവരിൽ പകുതിയിലധികം ആളുകൾക്കും കുറഞ്ഞ തുകയാണ് പെൻഷനായി ലഭിക്കുന്നത്.

Also Read: എറണാകുളം ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: പ്രദേശത്ത് പന്നിമാംസ വിൽപനയ്ക്ക് നിരോധനം

shortlink

Related Articles

Post Your Comments

Related Articles


Back to top button