തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് നായകളെ വാങ്ങിയതിലും അഴിമതിയെന്ന് റിപ്പോര്‍ട്ട്. പൊലീസില്‍ നായയെ വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഡോഗ് സ്‌ക്വാഡ് നോഡല്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് കമാന്‍ഡന്റ് എ.എസ് സുരേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ക്രമക്കേട് നടന്നെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നായകള്‍ക്കും അവയുടെ ഭക്ഷണത്തിനുമുള്ള ഇടപാടുകളിലും ക്രമക്കേട് കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ട്.
Read Also: രാത്രി ആറുമണിക്കൂര്‍ മാത്രം ഉറങ്ങുന്നവർ അറിയാൻ
കെഎപി മൂന്നാം ബറ്റാലിയന്റെ അസിസ്റ്റന്റ് കമാന്‍ഡറായ സുരേഷിനെയാണ് ഇപ്പോള്‍ അന്വേഷണ വിധേയമായി ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഡോഗ് സ്‌ക്വാഡിലെ നോഡല്‍ ഓഫീസര്‍ കൂടിയാണ് സുരേഷ്. സംസ്ഥാന വിജിലന്‍സിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. വിജിലന്‍സ് നടത്തിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തുള്ള ഒരു സ്ഥാപനത്തില്‍ നിന്നാണ് നായ്ക്കള്‍ക്ക് വേണ്ടി ഉയര്‍ന്ന നിരക്കില്‍ സാധനങ്ങള്‍ വാങ്ങിയിരുന്നത്. മാത്രമല്ല ഉയര്‍ന്ന നിരക്കില്‍ ഉത്തരേന്ത്യയില്‍ നിന്ന് നായ്ക്കളെ വാങ്ങിയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments