
പാലക്കാട്: അഴുക്കുചാലിൽ വീണ് വയോധികന് പരിക്കേറ്റു. അരവിന്ദാക്ഷ മേനോനാ(76)ണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ വലതുകാൽ ഒടിഞ്ഞു.
Read Also : തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരന്‍ മരിച്ചു: 24 പേർക്ക് പരിക്ക്
ഞായറാഴ്ച രാത്രി പാലക്കാട് അകത്തേതറ നടക്കാവിലായിരുന്നു സംഭവം. റെയിൽവേ മേൽപ്പാലത്തിന്‍റെ നിർമാണത്തെ തുടർന്ന് റോഡിലെ ചെളി കാരണം സ്ലാബിന് മുകളിലൂടെ നടക്കുമ്പോഴായിരുന്നു അപകടം. വെളിച്ചമില്ലാത്തതിനാൽ സ്ലാബിലെ കുഴി ശ്രദ്ധയിൽപ്പെട്ടില്ലെന്ന് അരവിന്ദാക്ഷ മേനോന്‍ പറഞ്ഞു.
കാലൊടിഞ്ഞ വയോധികൻ അര മണിക്കൂറോളം അഴുക്കുചാലിൽ കിടന്നു. ശബ്ദം കേട്ട് വന്ന പ്രദേശവാസികളാണ് വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Post Your Comments