ദോഹ: വിഷാംശ സാദ്ധ്യത കൂടുതലുള്ളതിനാൽ സ്പാനിഷ് നിര്‍മിതമായ ടെഫ്‌ലോര്‍ ക്രാക്കറുകള്‍ വാങ്ങി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പൊതു ആരോഗ്യ മന്ത്രാലയം . ഈ ബിസക്റ്റുകളില്‍ അട്രോപിൻ, സ്കോപോലമൈൻ എന്നിവയുടെ അധിക സാന്നിദ്ധ്യമുണ്ടെന്ന യൂറോപ്യൻ റാപിഡ് അലര്‍ട്ട് സിസ്റ്റം ഫോര്‍ ഫുഡ് ആന്റ് ഫീഡിലില്‍ നിന്നുള്ള മുന്നറിയിപ്പ് പ്രകാരമാണ് ഈ ബിസ്ക്കറ്റുകള്‍ വാങ്ങുന്നതില്‍ ഉപഭോക്താക്കള്‍ക്ക് ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയത്.
READ ALSO: ജൈന സന്യാസിയെ കൊന്ന് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു: രണ്ട് പേർ പിടിയില്‍
2023 ജൂലൈ 30, ഒക്ടോബര്‍ 17, 27 എന്നീ തീയതികളില്‍ കാലാവധി പൂര്‍ത്തിയാകുന്ന ക്രാക്കര്‍ ബിസ്‌കറ്റുകൾക്കും 2024 മാര്‍ച്ച് 2, 3, 4, 6 കൂടാതെ ഏപ്രില്‍ നാലിന് കാലാവധി പൂര്‍ത്തിയാകുന്ന സ്പാനിഷ് നിര്‍മിത ‘Schalr Knusperprot Dunkel’ ബിസ്കറ്റിലും വിഷാംശ സാദ്ധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിലവില്‍ വിപണിയിലുള്ള ഇത്തരം ബിസ്‌കറ്റുകള്‍ ഉടൻ തന്നെ പിൻവലിക്കും. വിതരണക്കാരിൽ നിന്നും ഉത്പന്നങ്ങള്‍ ശേഖരിക്കാനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ, ഈ ഉത്പന്നങ്ങള്‍ ഇതിനോടകം വാങ്ങിയവര്‍ അവ ഉപേക്ഷിക്കുകയോ തിരികെ വില്‍പ്പനശാലകളില്‍ എത്തിക്കുകയോ ചെയ്യണമെന്നും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.
Leave a Comment