Latest NewsIndia

ലോക്ക്‌ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയിൽ രോഗികളുടെ എണ്ണം 8.2 ലക്ഷം കടന്നേനെ

രാജ്യത്തെ കോവിഡ്‌ ഹോട്‌സ്‌പോട്ടുകള്‍ തിരിച്ചറിയാന്‍ സര്‍ക്കാര്‍ മുന്‍കൂര്‍ തന്നെ നടപടി സ്വീകരിച്ചിരുന്നു. അതൊക്കെ പ്രയോജനം ചെയ്‌തു

ന്യൂഡല്‍ഹി: ലോക്‌ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ രാജ്യത്ത്‌ കോവിഡ്‌ രോഗബാധിതരുടെ എണ്ണം ഇതിനോടകം 8.2 ലക്ഷം കവിഞ്ഞേനെയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ്‌ സെക്രട്ടറി ലവ്‌ അഗര്‍വാള്‍. ലോക്‌ഡൗണും മറ്റു പ്രതിരോധ നടപടികളും ഒരുപോലെ കര്‍ശനാക്കിയതു കൊണ്ടു മാത്രമാണ്‌ ഏഴായിരത്തില്‍പരം രോഗികള്‍ എന്ന നിലയില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞത്‌. രാജ്യത്തെ കോവിഡ്‌ ഹോട്‌സ്‌പോട്ടുകള്‍ തിരിച്ചറിയാന്‍ സര്‍ക്കാര്‍ മുന്‍കൂര്‍ തന്നെ നടപടി സ്വീകരിച്ചിരുന്നു. അതൊക്കെ പ്രയോജനം ചെയ്‌തു- അദ്ദേഹം പറഞ്ഞു.

1,500 ല്‍ അധികം കേസുകളുള്ള മഹാരാഷ്‌ട്രയിലാണ്‌ ഏറ്റവും കൂടുതല്‍ രോഗികള്‍. മുംബൈയില്‍ എണ്ണൂറ്‌ കേസുകള്‍ പോസിറ്റീവായി. മഹാരാഷ്‌ട്രയില്‍ മരിച്ചവരുടെ എണ്ണം 110 ആയി ഉയര്‍ന്നു. രാജ്യത്ത്‌ 46 % മരണങ്ങളും മഹാരാഷ്‌ട്രയിലാണ്‌.
തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണം വര്‍ധിച്ചു. മൊത്തം 911 പേര്‍ക്കാണ്‌ തമിഴ്‌നാട്ടില്‍ രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്‌. 903 കൊറോണ വൈറസ്‌ കേസുകള്‍ ഡല്‍ഹിയില്‍ സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ഉത്തര്‍പ്രദേശില്‍ ഇന്നലെ 20 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതോടെ സംസ്‌ഥാനത്ത്‌ രോഗികളുടെ എണ്ണം 553 ആയി ഉയര്‍ന്നു.

യേശുവിന്റെ മൃതദേഹത്തില്‍ പുരട്ടുവാന്‍ സുഗന്ധദ്രവ്യങ്ങളുമായാണ് അവർ അതിരാവിലെ കല്ലറയിലേക്കു പോയത്….പ്രത്യാശയുടെ ഉയിര്‍പ്പ് തിരുന്നാള്‍- ഈസ്റ്റര്‍

മധ്യപ്രദേശില്‍ 435 കേസുകളും 33 മരണവും സ്‌ഥിരീകരിച്ചു. ഗുജറാത്തില്‍ 67 പേര്‍ക്ക്‌ വൈറസ്‌ബാധയുണ്ടെന്ന്‌ കണ്ടെത്തി. മൊത്തം എണ്ണം 308 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണം വര്‍ധിച്ചാലും നേരിടാന്‍ ഇന്ത്യ സജ്‌ജമാണെന്നും അദ്ദേഹം പറഞ്ഞു . രാജ്യത്താകമാനം 587 പ്രത്യേക കോവിഡ്‌ ആശുപത്രികളും ഒരു ലക്ഷം ഐസൊലേഷന്‍ കിടക്കകളും 15000 തീവ്രപരിചരണ സംവിധാനവും ഒരുക്കി കഴിഞ്ഞു. ഇതു വര്‍ധിപ്പിക്കാനുള്ള ശ്രമം തുടരുന്നു- അഗര്‍വാള്‍ ചുണ്ടിക്കാട്ടി.

അതേസമയം ഇന്ത്യയിലെ കോവിഡ്‌ -19 രോഗികളുടെ എണ്ണം 7447 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിവിധ സംസ്‌ഥാനങ്ങളിലായി ആയിരത്തിലധികം കേസുകള്‍ സ്‌ഥിരീകരിച്ചു. ഒറ്റ ദിവസം കൊണ്ട്‌ ഇന്ത്യ കണ്ട ഏറ്റവും കൂടുതല്‍ കേസുകള്‍ ഇതാണ്‌. വൈറസ്‌ ബാധയെത്തുടര്‍ന്ന്‌ 239 മരണവും ഇതുവരെ സ്‌ഥിരീകരിച്ചതായി ആരോഗ്യ-ക്ഷേമ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button