മുംബൈ: എന്റെ മുത്തശ്ശനാണ് ശിവസേന എന്ന പേരിട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അതുകൊണ്ട് തന്നെ അത് ഞങ്ങള്‍ക്ക് തന്നെ വേണമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമില്ലെന്നും എന്നാല്‍ ഭാവിയില്‍ എനിക്ക് ശിവസേനയില്‍ നിന്ന് ഒരു മുഖ്യമന്ത്രി വേണമെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയില്‍ നിന്ന് ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പിതാവ് ബാലാസാഹേബ് താക്കറെക്ക് ഞാന്‍ വാഗ്ദാനം നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
ശിവസേന എന്ന് പേര് മറ്റൊരാള്‍ക്ക് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് യാതൊരു അവകാശവുമില്ലെന്നും ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ചിഹ്നം എന്താണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം. എന്നാല്‍ പാര്‍ട്ടിയുടെ പേര് അവരല്ല നോക്കേണ്ടതെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. പാര്‍ട്ടികള്‍ പിളരുന്നത് പുതിയ സംഭവമല്ലെന്നും എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് കടത്തിക്കൊണ്ട് പോകലാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.
ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
Post Your Comments