തെരുവ് നായ ഭീതിയിൽ കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്ത്. തെരുവ് നായകളുടെ ശല്യം രൂക്ഷമായതോടെ കൂത്താളി പഞ്ചായത്തിലെ സ്കൂളുകൾക്കാണ് ഇന്ന് അവധി നൽകിയിരിക്കുന്നത്. പ്രദേശത്ത് അക്രമകാരിയായ തെരുവ് നായകളുടെ എണ്ണം പെരുകിയിട്ടുണ്ട്. കഴിഞ്ഞ കുറേ നാളുകളായി ഈ മേഖലയിൽ തെരുവുനായ ശല്യം വർദ്ധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
പഞ്ചായത്താണ് സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത്. അംഗനവാടികൾക്കും അവധി ബാധകമാണ്. സ്കൂളുകൾക്ക് അവധി നൽകിയതിന് പുറമേ, പ്രദേശത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ മുഴുവൻ പണികളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാല് പേർക്കാണ് കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റത്. ഈ സാഹചര്യത്തിലാണ് അവധി ഉൾപ്പെടെയുള്ളവ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായയുടെ ആക്രമണം കാരണം കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
Post Your Comments