![](/wp-content/uploads/2023/07/arr-3.jpg)
പെരുമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പണം കവർന്ന കേസില്‍ രണ്ട് അസം സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. നാഗോണ്‍ സ്വദേശികളായ ഷാജഹാന്(23), ഹര്ജത് അലി(20), മാറമ്പിള്ളി വാഴക്കുളത്ത് തുകലില്‍ വീട്ടില്‍ ഉവൈസ്(39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : അടുത്ത വർഷം മുതൽ എൻജിനീയറിംഗ് പ്രവേശന പരീക്ഷ ഓൺലൈനായി നടത്താൻ ശ്രമിക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി
ശനിയാഴ്ച രാത്രിയാണ് സംഭവം. ഒക്കല്‍ ഭാഗത്ത് വാടകക്ക് താമസിക്കുന്ന അസം സ്വദേശി സദ്ദാം ഹുസൈന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഇയാളെയും ഭാര്യയെയും മകനെയും ഉപദ്രവിച്ചശേഷം ഭാര്യയുടെ കൈവശമുണ്ടായിരുന്ന 90,000 രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സദ്ദാമിന്റെ വീടിനടുത്ത് താമസിക്കുന്ന അന്യ സംസ്ഥാനക്കാരനായ ഇക്രമൂല് എന്നയാളെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയി ഇയാളുടെ പക്കലുണ്ടായിരുന്ന 1,57,000 രൂപ കവര്‍ന്നതായും പരാതിയിൽ പറയുന്നു.
ഉവൈസ് പെരുമ്പാവൂര്‍ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉൾപെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്, എസ്.ഐമാരായ റിന്‍സ് എം.തോമസ്, ജോസി എം.ജോണ്സന്, എ.എസ്.ഐ എന്‍.കെ. ബിജു, എസ്.സി.പി.ഒമാരയ പി.എ. അബ്ദുൽ മനാഫ്, എം.എം. സുധീഷ്, സി.പി.ഒ കെ.എ. അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments