![](/wp-content/uploads/2023/05/police-2.jpg)
കൊല്ലം: മദ്യലഹരിയില്‍ ഒന്നരവയസുകാരിയെ എടുത്തെറിഞ്ഞ സംഭവത്തില്‍ മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ് വംശജരായ മുരുകന്, മാരിയമ്മ എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം കുറമ്പാലത്ത് ആണ് സംഭവം. ഇവര്‍ മദ്യപിക്കുന്നതിനിടെയാണ് കുട്ടിക്ക് നേരെ ആക്രമണം നടത്തിയത്. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതോടെ കുട്ടിയെ വലിച്ചെടുത്ത് വീടിന് പുറത്തേക്ക് എറിയുകയായിരുന്നു.
കുഞ്ഞിന്റെ കരച്ചില് കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഇരുവരെയും ഞായറാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Read Also : പാലായിൽ നിന്ന് കാണാതായ പ്രീതിയുടെ നഗ്നമായ ശരീരം മരിച്ച നിലയിൽ കണ്ടെത്തി, കാമുകൻ തൂങ്ങിമരിച്ച നിലയിൽ
ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരം ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മുരുകനാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. ഇതിന് കൂട്ടുനിന്നതിനാണ് മാരിയമ്മയ്ക്കെതിരെ കേസെടുത്തത്.
Post Your Comments