എരുമേലി: ആരാധനാലയത്തിൽ നിന്നു പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. എരുമേലി പൊരിയന്മല പടിഞ്ഞാറേക്കുറ്റ് (മുക്കാലി) പരേതനായ വർഗീസ് കോരയുടെ ഭാര്യ ശോശാമ്മ (അമ്മിണിയമ്മ -72) ആണ് മരിച്ചത്.
Read Also : പാലായിൽ നിന്ന് കാണാതായ പ്രീതിയുടെ നഗ്നമായ ശരീരം മരിച്ച നിലയിൽ കണ്ടെത്തി, കാമുകൻ തൂങ്ങിമരിച്ച നിലയിൽ
ഇന്നലെ രാവിലെ 10.30-നു ശ്രീനിപുരം ഭാഗത്താണ് സംഭവം നടന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന് 12-ന് കനകപ്പലം സെന്റ് ജോർജ് കത്തോലിക്കേറ്റ് (പഴയ പള്ളി) പള്ളിയിൽ നടക്കും. മക്കൾ: സുജ, സിബി, സിജി.
Post Your Comments