രാജ്യതലസ്ഥാനം ഉൾപ്പെടെ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴ. കനത്ത മഴയെ തുടർന്ന് 17 ട്രെയിനുകളാണ് റദ്ദാക്കിയത്. കൂടാതെ, 12 എണ്ണം വഴി തിരിച്ചുവിട്ടിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ട്രെയിൻ സർവീസുകൾ നടത്തുന്നതിൽ കർശന സുരക്ഷ ഉറപ്പുവരുത്താണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായ മഴയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്നത്. ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് റോഡുകൾ, അടിപ്പാതകൾ എന്നിവ വെള്ളത്തിനടിയിലായിട്ടുണ്ട്.
ഫിറോസ്പൂർ- കാന്റ് എക്സ്പ്രസ്, അമൃത്സർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചണ്ഡീഗഡ് ഇന്റർസിറ്റി എക്സ്പ്രസ്, ചണ്ഡീഗഡ്- അമൃത്സർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ റദ്ദ് ചെയ്യുകയും, മുംബൈ സെൻട്രൽ- അമൃത്സർ എക്സ്പ്രസ്, അമൃത്സർ എക്സ്പ്രസ്, ദൗലത്പൂർ എക്സ്പ്രസ് തുടങ്ങിയവ വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് ഡൽഹിയിൽ അനുഭവപ്പെട്ടിരിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ യമുനാ നദിയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അതിനാൽ, യമുനാ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
Post Your Comments