തിരുവനന്തപുരം: സിപിഎമ്മില്‍ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടന്നതായി ആരോപണം. സിപിഎം നേതാവായ ടി രവീന്ദ്രന് നായര്‍ക്കെതിരെയാണ് ആരോപണം. ടി രവിന്ദ്രന് നായര്‍ സിപിഎം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗമാണ്. രക്തസാക്ഷി ഫണ്ടില്‍ നിന്നും രവീന്ദ്രന് അഞ്ച് ലക്ഷം തട്ടിയെടുത്തുവെന്നാണ് ആരോപണം.
വഞ്ചിയൂര്‍ വിഷ്ണു രക്തസാക്ഷി ഫണ്ടില്‍ നിന്നുമാണ് ഏരിയ കമ്മിറ്റി അംഗമായ ടി രവീന്ദ്രന് നായര്‍ പണം തട്ടിയത്. കേസ് നടത്തിപ്പിനായി നല്കിയ ഫണ്ടില്‍ നിന്നും ഇയാള്‍ അഞ്ച് ലക്ഷം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് അന്വേഷണം നടത്തും. വിഷയത്തില്‍ അന്വേഷണം നടത്തുവാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റിലാണ് തീരുമാനം എടുത്തത്.
Post Your Comments