Latest NewsNewsIndia

അതിശക്തമായ മഴ: ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുതിർന്ന മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി തദ്ദേശ ഭരണകൂടങ്ങളും ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘അമ്മ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന ഗര്‍ഭനിരോധന ഉറകള്‍’ : ചിത്രം പങ്കുവച്ച മകള്‍ക്കെതിരെ വിമര്‍ശനം

അതേസമയം, ഹിമാചൽ പ്രദേശിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. 14 പേരാണ് ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അടുത്ത 24 മണിക്കൂർ വീടുകളിൽ തന്നെ തുടരണമെന്നാണ് സംസ്ഥാന മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: തിരുവാർപ്പ് ബസ് ഉടമയെ മർദിച്ച സംഭവം: ഹൈക്കോടതിയുടെ പരാമർശങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിലപാടുകൾ ശരി വയ്ക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button