Latest NewsKeralaNews

തിരുവാർപ്പ് ബസ് ഉടമയെ മർദിച്ച സംഭവം: ഹൈക്കോടതിയുടെ പരാമർശങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിലപാടുകൾ ശരി വയ്ക്കുന്നത്

ഒത്തു തീർപ്പ് ചർച്ചയിൽ, രാജ്‌മോഹൻ മുന്നോട്ട് വച്ച വ്യവസ്ഥകൾ പാലിച്ച സമരം പിൻവലിക്കുകയും ചെയ്തിരുന്നു

കോട്ടയം: കോടതി ഉത്തരവ് കരസ്ഥമാക്കി ബസ് സർവീസ് പുനരാരംഭിക്കാൻ ശ്രമിച്ച രാജ്‌മോഹനെ സിപിഎം നേതാവ് മർദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവും ആയി ഹൈക്കോടതി. കോടതി ഉത്തരവ് ഉണ്ടായിട്ടും ബസ് ഉടമയെ മർദിച്ച സംഭവം ഗൗരവതരം ആണെന്ന് കോടതി നിരീക്ഷിച്ചു. കോട്ടയം എസ്പി, കുമരകം എസ്എച്ച്ഓ എന്നിവരെ വിളിച്ച വരുത്തി ആണ് കോടതിയുടെ വിമർശനം.

ബസുടമയ്ക്ക് സംരക്ഷണം നല്കാൻ കോടതി ഉത്തരവ് ഇട്ടിരുന്നു. ഈ ഉത്തരവ് നില നിൽക്കെ പോലീസ് സാന്നിധ്യത്തിൽ ആണ് ബസുടമയെ സിപിഎം നേതാവ് മുഖത്ത് തല്ലിയത്. പിണറായി ഭരണത്തിൽ അധികാരത്തിന്റെ ഹുങ്ക് കൈമുതലാക്കിയ സിപിഎം നേതാവും, ആഭ്യന്തര വകുപ്പിന് കീഴിൽ കുത്തഴിഞ്ഞ, നിയമം സംരക്ഷിക്കേണ്ട പോലീസ് വകുപ്പും ഒരുപോലെ ഇതിൽ കുറ്റക്കാരാണ്. ഭരണപക്ഷ പാർട്ടിയുടെ കുടചൂടി, പോലീസ് നിഷ്‌ക്രിയത്വം പാലിച്ചതാണ് പ്രശ്നങ്ങൾ ഇത്രയധികം വഷളാക്കിയത്. കോടതി സംരക്ഷണം നൽകാൻ ആവശ്യപ്പെട്ട ആൾക്ക് രണ്ടു തല്ലു കിട്ടട്ടെ എന്ന നിലപാട് ആണ് പോലീസ് സ്വീകരിച്ചത് എന്ന് കോടതി ആരോപിച്ചു.

read also: ആശുപത്രിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിൽ അര്‍ദ്ധനഗ്നനായി രോഗിയെ മരിച്ച നിലയില്‍: മരണകാരണം ലൈംഗിക ബന്ധത്തിനിടയിലെ ഹൃദയാഘാതം

തിരുവാർപ്പ് വിഷയത്തിൽ സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ ശക്തമായ ഇടപെടലാണ് ബിജെപി നടത്തിയത്. രാഷ്ട്രീയവും നിയമപരവുമായ എല്ലാ പിന്തുണയും രാജ്‌മോഹന് നൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാന നേതൃത്വം ഉൾപ്പടെ വിഷയത്തിൽ ഇടപെട്ടതോടെ സിപിഎമ്മും, സിഐടിയുവും സമ്മർദ്ദത്തിൽ ആകുകയും, തുടർന്ന് നടന്ന ഒത്തു തീർപ്പ് ചർച്ചയിൽ, രാജ്‌മോഹൻ മുന്നോട്ട് വച്ച വ്യവസ്ഥകൾ പാലിച്ച സമരം പിൻവലിക്കുകയും ചെയ്തിരുന്നു.

കമ്മ്യുണിസ്റ്റ് പാർട്ടിയുടെയും പിണറായി സർക്കാരിന്റെയും തൊഴിലാളി വിരുദ്ധ നടപടികൾക്ക് എതിരെ സംസ്ഥാന അധ്യക്ഷൻ നടത്തിയ രൂക്ഷ വിമർശനം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയും, വിവിധ മാധ്യമങ്ങളും, പൊതുജനവും ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. തുടർന്ന്, കോടതി അലക്ഷ്യത്തിനെതിരെ ബസ് ഉടമ നടത്തിയ നിയമപോരാട്ടത്തിനിടയ്ക്ക് ആണ് കോടതി സംസ്ഥാന പോലീസിനെതിരെയും ട്രേഡ് യൂണിയനെതിരെയും രൂക്ഷ വിമർശനം ഉയർത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button