മുണ്ടക്കയം: കോടതിയിൽ വിചാരണ നടന്നിരുന്ന കേസിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധംമൂലം മധ്യവയസ്കനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോരുത്തോട് സ്വാമി മഠത്തിൽ സുനുമോൻ(34), കോരുത്തോട് പുത്തൻപുരയിൽ അനിൽ കുമാർ(47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
മധ്യവയസ്കൻ സുനുമോനെതിരെ കാഞ്ഞിരപ്പള്ളി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടന്നിരുന്ന കേസിൽ സാക്ഷി പറഞ്ഞിരുന്നു, ഇതേതുടർന്നുണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണമായത്.
Read Also : പാലായിൽ നിന്ന് കാണാതായ പ്രീതിയുടെ നഗ്നമായ ശരീരം മരിച്ച നിലയിൽ കണ്ടെത്തി, കാമുകൻ തൂങ്ങിമരിച്ച നിലയിൽ
മുണ്ടക്കയം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. ഷൈൻ കുമാർ, സിപിഒമാരായ രഞ്ജിത്ത് എസ്. നായർ, ശരത്ത്, നുറുദീൻ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments