Latest NewsKeralaNews

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദര്‍ശിച്ച് അഖില്‍ മാരാര്‍

തിരുവനന്തപുരം: മലയാളികളെ ഒന്നടങ്കം കരയിച്ച ഒന്നായിരുന്നു കൊല്ലം സുധിയുടെ അപകടമരണം. ആ വാഹനാപകടത്തില്‍ പരിക്കേറ്റ മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍ പതിയെ ആരോഗ്യം വീണ്ടെടുത്ത് വരികയാണ്. മുറിവുകളെല്ലാം ഉണങ്ങി തുടങ്ങി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു താരം.

Read Also: വൃക്കകൾ അപകടത്തിലാണോയെന്ന് അറിയാൻ ചെയ്യേണ്ടത്

ഈ അവസരത്തില്‍ മഹേഷിനെ കാണാന്‍ എത്തിയിരിക്കുകയാണ് ബിഗ് ബോസ് സീസണ്‍ 5 ജേതാവ് അഖില്‍ മാരാര്‍. മഹേഷിന്റെ വീട്ടിലെത്തിയ അഖിലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ‘പ്രിയപെട്ട മഹേഷിനൊപ്പം..’ പ്രാര്‍ത്ഥനകള്‍ എന്നാണ് വീഡിയോ പങ്കുവച്ച് അഖില്‍ മാരാര്‍ കുറിച്ചത്. ‘എല്ലാവരെയും സ്‌നേഹിക്കുക. ഞാന്‍ ഒരാളെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് അയാള്‍ക്ക് ഏറ്റവും വിഷമം വരുന്ന സാഹചര്യത്തിലാണ്. അയാള്‍ ഹാപ്പി ആയിരിക്കുമ്പോള്‍ ചിലപ്പോള്‍ എന്റെ ആവശ്യം വേണമെന്നില്ല’, എന്ന അഖിലിന്റെ വാക്കുകളും വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ജൂണ്‍ അഞ്ചിന് പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button