Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ സിനിമാ അഭിനയം, തട്ടിപ്പു കേസിൽ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ സ്വര്‍ണലത പിടിയിലാകുമ്പോൾ

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ എപി 31 എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

വിശാഖപട്ടണം: ഇൻസ്റ്റഗ്രാം റീല്‍സിലും ആല്‍ബങ്ങളിലും നിറസാന്നിധ്യമായ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ സ്വര്‍ണലതയുടെ അറസ്റ്റാണ് ഇപ്പോൾ ചർച്ചാ വിഷയം. പണവിനിമയ തട്ടിപ്പു കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തിലാണ് സ്വർണ്ണലത പിടിയിലായത്. ഇവർക്ക് അഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോർട്ട്.

READ ALSO: സംസ്ഥാനത്തിന്റെ സമാധാനത്തിന് ഗവർണർ ഭീഷണി: തമിഴ്‌നാട് ഗവർണർക്കെതിരെ എംകെ സ്റ്റാലിൻ പ്രസിഡന്റ് മുർമുവിന് കത്തയച്ചു

സിനിമാമോഹമുള്ള ഇവര്‍, സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ എപി 31 എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പണം തട്ടിപ്പു കേസില്‍ അറസ്റ്റിലായ സ്വര്‍ണലതയ്ക്കെതിരെ ഹോംഗാര്‍ഡ് എസ്‌എസ്‌ഐ ആയിരിക്കുമ്പോള്‍ നിയമനവുമായി ബന്ധപ്പെട്ടു നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടർന്ന് ഇവരെ വിജയവാഡയിലേക്കു സ്ഥലം മാറ്റി. എന്നാൽ, വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളുടെ ശുപാര്‍ശയോടെ തിരികെ വിശാഖപട്ടണത്തിലേക്കു എത്തി.

അടുത്തിടെ ഒരു ഗാനത്തിനു സ്വര്‍ണലത ചുവടുവയ്ക്കുന്ന വീഡിയോയും പുറത്തുവന്നു. സ്വര്‍ണലതയ്ക്കെതിരെ കേസെടുക്കാതിരിക്കാനായി ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ഇടപെട്ടുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button