തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് ബില്ലിന്റെ കരട് കാണാതെ അഭിപ്രായം പറയേണ്ടെന്നാണ് കോൺഗ്രസ് തീരുമാനമെന്ന് വ്യക്തമാക്കി ശശി തരൂർ. ബില്ലിന് പിന്നിലെ ബിജെപിയുടെ രാഷ്ട്രീയ ഉദ്ദേശത്തിലും പ്രേരണയിലും വലിയ സംശയമുണ്ടെന്നും ബിൽ ഏതെങ്കിലും വിഭാഗത്തിന്റെ അവകാശത്തെ ലംഘിക്കുകയാണെങ്കിൽ എതിർക്കുമെന്നും ശശി തരൂർ പറഞ്ഞു.
‘ബില്ലിന്റെ കരട് ഇറക്കിയശേഷം എന്താണ് അതിലുള്ളതെന്നും ഏതൊക്കെ സമുദായത്തെ ബാധിക്കുമെന്നതും ഏത് വിധത്തിലാണ് ബാധിക്കാൻ പോകുന്നതെന്നും മനസിലാക്കണം. ഇതൊന്നും മനസിലാക്കാതെ എങ്ങനെ സംസാരിക്കും. എനിക്ക് സിപിഎമ്മിന് വേണ്ടിയോ ലീഗിന് വേണ്ടിയോ സംസാരിക്കാനുള്ള അവകാശമില്ല,’ ശശി തരൂർ
Post Your Comments