ഇടുക്കി: സുഹൃത്തിന്റെ വീട്ടിൽ മാമോദീസക്കെത്തി ഡയമണ്ട് നെക്ലെസ് ഉൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ(30)യാണ് പോലീസിന്റെ പിടിയിലായത്. നാല് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളാണ് റംസിയ മോഷ്ടിച്ചത്.
മെയ് 6നാണ് സംഭവം നടന്നത്. മാമോദീസ ചടങ്ങ് കഴിഞ്ഞ് ധരിച്ചതും ഗിഫ്റ്റ് കിട്ടിയതുമായ ആഭരണങ്ങൾ മുറിയിലെ അലമാരിയിൽ വെച്ചരിക്കുകയായിരുന്നു. അവിടെ നിന്നുമാണ് റംസിയ മോഷ്ടിച്ചത്. മോഷ്ടിയ്ക്കപ്പെട്ട ആഭരണങ്ങൾ നേര്യമംഗലം, പെരുമ്പാവൂർ എന്നിവടങ്ങളിലെ ജ്വല്ലറി ഫൈനാൻസ് സ്ഥാപനങ്ങളിൽ നിന്നും കണ്ടെടുത്തു.
Post Your Comments