CinemaLatest NewsBollywoodNewsIndiaEntertainmentMovie Gossips

കരീനയുമായുള്ള ചിത്രങ്ങൾ വൈറലായത് എന്നെ മാനസികമായി തകർത്തു: തുറന്നു പറഞ്ഞ് ഷാഹിദ് കപൂർ

മുംബൈ: യുവപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബോളിവുഡ് താരം ഷാഹിദ് കപൂർ. 2004ൽ പുറത്തിറങ്ങിയ ‘ഇഷ്ക് വിഷ്ക്’ എന്ന ചിത്രത്തിലൂടെയാണ് ഷാഹിദ് ബോളിവുഡിലേക്ക് ചുവടുവെച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരം ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

ഇപ്പോൾ, കരിയറിന്റെ തുടക്കകാലത്ത് താൻ നേരിടേണ്ടിവന്ന അപമാനത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘നടി കരീന കപൂറുമായുള്ള സ്വകാര്യ ചിത്രങ്ങൾ വൈറലായത് തന്നെ ആ സമയത്ത് തന്നെ മാനസികമായി തകർത്തുവെന്ന് നടൻ പറയുന്നു.

യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം: 5 ലക്ഷം രൂപയും വീട് നിർമ്മാണത്തിന് സഹായവും നൽകി മധ്യപ്രദേശ് സർക്കാർ

‘സ്വകാര്യ ചിത്രങ്ങൾ വൈറലായത് എന്നെ മാനസികമായി തകർത്തു. അന്നെനിക്ക് 24 വയസായിരുന്നു പ്രായം. എന്റെ ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. എന്റെ സ്വകാര്യതയെ എങ്ങനെ സംരക്ഷിക്കണമെന്ന് പോലും അറിയില്ലായിരുന്നു. ഈ സംഭവം നമ്മളുടെ ജീവിതത്തെ എന്തായാലും ബാധിക്കും. പ്രത്യേകിച്ച് പക്വത വരാത്ത പ്രായത്തിൽ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാവുകയും ഇടക്ക് ഇങ്ങനെയൊക്കെ സംഭവിക്കുകയും ചെയ്തപ്പോൾ,’ ഷാഹിദ് കപൂർ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button