ThiruvananthapuramLatest NewsKeralaNattuvarthaNews

രക്തസാക്ഷി ഫണ്ടിൽ വെട്ടിപ്പ്​, അഞ്ച്​ ലക്ഷം കാണാനില്ല: സിപിഎമ്മിൽ അന്വേഷണം

തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട്​ വെട്ടിപ്പ്​ സംബന്ധിച്ച്​ സിപിഎമ്മിൽ അന്വേഷണം. വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായർക്കെതിരെയാണ്​ ആ​​രോപണം ഉയർന്നത്. ഡിവൈഎഫ്​ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ടിൽ നിന്ന്​ തിരിമറി നടത്തിയെന്നാണ്​ പരാതി.

രക്​തസാക്ഷിയുടെ കുടുംബത്തെ സംരക്ഷിക്കാൻ സമാഹരിച്ച ഫണ്ടിൽ നിന്ന്​ അഞ്ചുലക്ഷം കാണാതായെന്നാണ്​ പരാതി. ടി രവീന്ദ്രൻ നായർക്കെതിരെ ഏരിയ കമ്മിറ്റിയിൽ ഒരുവിഭാഗം ​ഉന്നയിച്ച പരാതി ജില്ല നേതൃത്വം ഗൗരവത്തിലെടുക്കുകയായിരുന്നു.

സംസ്ഥാനത്തിന്റെ സമാധാനത്തിന് ഗവർണർ ഭീഷണി: തമിഴ്‌നാട് ഗവർണർക്കെതിരെ എംകെ സ്റ്റാലിൻ പ്രസിഡന്റ് മുർമുവിന് കത്തയച്ചു

ജില്ലാ സെക്രട്ടറി വി ജോയ് ആണ് അന്വേഷണം നടത്തുക. 2008 ഏപ്രിലിൽ കൈതമുക്ക്​ പാസ്​പോർട്ട്​ ഓഫിസിന്​ മുന്നിൽ ആർഎസ്​എസുമായുള്ള സംഘർഷത്തിനിടെയാണ് വിഷ്ണു കൊല്ലപ്പെട്ടത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button