കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളുടെ സർവീസുകൾ ദീർഘിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. തിരഞ്ഞെടുത്ത റൂട്ടുകളിലാണ് അഴിച്ചുപണി നടത്തുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, തിരുവനന്തപുരം മുതൽ തമിഴ്നാട്ടിലെ മധുര വരെ സർവീസ് നടത്തുന്ന അമൃത എക്സ്പ്രസ് ഇനി മുതൽ രാമേശ്വരം വരെ ദീർഘിപ്പിക്കുന്നതാണ്. കൂടാതെ, ഗുരുവായൂർ- പുനലൂർ എക്സ്പ്രസ് മധുര വരെയും സർവീസ് നടത്തും.
പാലക്കാട് നിന്ന് തിരുനെൽവേലിയിലേക്ക് സർവീസ് നടത്തുന്ന പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടുന്നതാണ്. വേനൽ അവധിക്കാലത്ത് മുംബൈയിൽ നിന്ന് കന്യാകുമാരിയിലേക്ക് സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിൻ സ്ഥിരമാക്കുന്ന കാര്യവും റെയിൽവേ പരിഗണിക്കുന്നുണ്ട്. അതേസമയം, ഇത്തവണ കൊങ്കൺ വഴി കേരളത്തിലേക്ക് പുതിയ ട്രെയിനുകൾ അനുവദിച്ചിട്ടില്ലെങ്കിലും, വടക്കു കിഴക്കൻ സംസ്ഥാനത്തുനിന്ന് കേരളത്തിലേക്ക് ഒരു ട്രെയിൻ കൂടി സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സെക്കന്ദരാബാദിൽ നടന്ന റെയിൽവേ ടൈം ടേബിൾ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
Post Your Comments