മംഗളുരു: തന്റെ പലചരക്ക് കടയിൽ ജോലി ചെയ്തിരുന്ന തൊഴിലാളിയെ ഉടമ ജീവനോടെ കത്തിച്ചു. പിന്നീട് വൈദ്യുതാഘാതമേറ്റതായി ഇയാൾ നാട്ടുകാരുടെ മുന്നിൽ ചിത്രീകരിച്ചു. ശനിയാഴ്ച മംഗളൂരുവിലെ മുളിഹിത്ത്‌ലുവിൽ ആയിരുന്നു സംഭവം.
നിസാര പ്രശ്‌നത്തിന് പ്രതി തൗസീഫ് ഹുസ്സൈൻ ഗജ്‌നനെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പിന്നീട് ഗജ്‌നനെ വൈദ്യുതാഘാതമേറ്റെന്ന് പറഞ്ഞ് വെൻലോക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
കൂടാതെ സമീപ പ്രദേശങ്ങളിലുള്ളവരെ ഇത് വിശ്വസിപ്പിക്കുകയും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും കമ്മീഷണർ പറഞ്ഞു.പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. മംഗളൂരു സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് തൗസീഫിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സമീപത്തെ പ്രദേശവാസികളെ ചോദ്യം ചെയ്തതിന് ശേഷം തെളിവുകളുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച പ്രതി തൗസിഫ് ഹുസൈനെ മംഗളൂരു സൗത്ത് പോലീസ് അറസ്റ്റ് ചെയ്തതായി സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ആർ ജെയിൻ പറഞ്ഞു.
Post Your Comments