പാലക്കാട്: കോൺഗ്രസിന്റെ ഇടപെടലിലാണ് സെമിനാറിൽ പങ്കെടുക്കാനില്ലെന്ന് മുസ്ലീം ലീഗിന് പറയേണ്ടി വന്നതെന്ന് സിപിഎം നേതാവ് എകെ ബാലൻ. നിലപാടില്ലാത്തതിനാലാണ് സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം വിഭാഗത്തെ ദേശീയതലത്തിൽ കോൺഗ്രസ് അവഗണിക്കുകയാണെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.
‘കേരളത്തിൽ കോൺഗ്രസിന് എത്ര മുസ്ലീം എംപിമാരുണ്ട്. അത് എങ്ങനെ ഒരുവിഭാഗത്തെ അവഗണിക്കുന്നുവെന്നതിന്റെ തെളിവാണ്. സിപിഎമ്മിന് ആകെ ഒരു എംപിയെ ഉള്ളു അതു ന്യൂനപക്ഷത്തിൽപ്പെട്ടയാളാണ്. സെമിനാറിൽ പങ്കെടുക്കുന്നത് മുന്നണി മാറ്റമായി കാണേണ്ടതില്ല. വ്യക്തതയില്ലാത്ത കോൺഗ്രസിന്റെ ഭാഗമായി മുസ്ലീം ലീഗിന് അധികകാലം മുന്നോട്ടുപോകാനാകില്,’ എകെ ബാലൻ വ്യക്തമാക്കി.
Post Your Comments