ബീജിംഗ്: കാട്ടുപന്നികളെ സംരക്ഷിത വന്യമൃഗങ്ങളുടെ പട്ടികയിൽ നിന്ന് നീക്കി ചൈന. സംരക്ഷിത വന്യമൃഗ പദവി പോയതോടെ ചൈനയിൽ ഇനി കാട്ടുപന്നികളെ നിബന്ധനകൾക്ക് വിധേയമായി വേട്ടയാടാൻ അനുവദിക്കും. കാട്ടുപന്നിയുടെ എണ്ണം പെരുകി വിളകളും കൃഷിയിടങ്ങളും നശിപ്പിക്കുന്നത് വർധിച്ചതോടെ ആണ് അധികൃതർ ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.
പലസ്ഥലങ്ങളിലും കാട്ടുപന്നികൾ മനുഷ്യരെ ആക്രമിക്കുന്നത് ഉൾപ്പെടെ പതിവായിരിക്കുകയാണ്. എന്നാൽ പുതിയ തീരുമാനത്തിനെതിരെ ആഗോള മൃഗസ്‌നേഹി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പുതിയ തീരുമാനം അനിയന്ത്രിത വേട്ടയ്ക്കും കാട്ടുപന്നിയുടെ വംശനാശത്തിനും കാരണമാകുമെന്നാണ് ഇവർ ആശങ്കപ്പെടുന്നത്.
എന്നാൽ, കാട്ടുപന്നികളെക്കാൾ പ്രാധാന്യം കർഷകരുടെ ജീവനും കൃഷിവിളയ്ക്കും ആണെന്നാണ് ചൈന വ്യക്തമാക്കുന്നത്.
Post Your Comments