Latest NewsIndiaNews

കാമുകനൊപ്പം ജീവിക്കാന്‍ ഇന്ത്യയിലേക്ക് ഒളിച്ചു കടന്ന് ഭാര്യ: വിട്ടുനല്‍കണമെന്ന് അപേക്ഷിച്ച്‌ ഭര്‍ത്താവ്

ഇവരെ തിരികെ അയക്കണമെന്ന് പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണ് ഭർത്താവ്.

ന്യൂഡല്‍ഹി: പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ ഇന്ത്യയിലേയ്ക്ക് മക്കളുമായി അനധികൃതമായി കടന്ന ഭാര്യയേ വിട്ടുനല്‍കണമെന്ന ആവശ്യവുമായി പാകിസ്താൻ യുവാവ്. സീമ ഹൈദര്‍ എന്ന യുവതിയാണ് കഴിഞ്ഞ ദിവസം മക്കളുമായി അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. ഇവരെ തിരികെ അയക്കണമെന്ന് പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണ് ഭർത്താവ്.

READ ALSO: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം: നാൽപതുകാരൻ അറസ്റ്റിൽ

സീമയും ഭര്‍ത്താവ് ഗുലാം ഹൈദറും കാലങ്ങളായി അകന്ന് കഴിയുകയായിരുന്നു. ഇതിനിടെയാണ് സീമ പബ്ജിയിലൂടെ സച്ചിൻ എന്ന യുവാവുമായി പരിചയത്തിലായി. ഇയാൾക്കൊപ്പം താമസിക്കുന്നതിനായി നേപ്പാള്‍ വഴിയാണ് ഇന്ത്യയിലേക്ക് കടന്നത്.

സൗദി അറേബ്യയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഗുലാം ഹൈദര്‍ വിവരമറിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രിക്ക് വീഡിയോ സന്ദേശം അയക്കുകയായിരുന്നു. ഭാര്യയെയും മക്കളെയും സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരികെയെത്തിക്കണമെന്ന അപേക്ഷയാണ് ഗുലാം പങ്കുവച്ചത്. നിലവില്‍ ഗ്രേറ്റര്‍ നോയിഡയിലാണ് സീമയും മക്കളുമുള്ളതെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button