ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിൽ ബാലുവും നീലുവും അച്ഛനും അമ്മയുമായി തിളങ്ങുമ്പോൾ മുടിയൻ, ലെച്ചു, കേശു, ശിവ, പാറു എന്നിവരാണ് മക്കളുടെ കഥാപാത്രങ്ങളായി എത്തുന്നത്. കഴിഞ്ഞ നാല് മാസമായി മുടിയൻ എന്ന കഥാപാത്രത്തെ ഉപ്പും മുളകിൽ കാണുന്നില്ലെന്ന പരാതി പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋഷി. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഋഷി ഇക്കാര്യങ്ങൾ പറയുന്നത്.
ഋഷിയുടെ വാക്കുകൾ ഇങ്ങനെ,
മുടിയൻ ബാംഗ്ലൂരിലാണെന്നാണ് കഥയിൽ പറഞ്ഞിരിക്കുന്നതെന്നും ഇപ്പോൾ അവിടെ വച്ച് ഡ്രഗ്ഗ് കേസിൽ അകപ്പെട്ടെന്ന രീതിയിൽ എപ്പിസോഡ് ഷൂട്ട് ചെയ്തു. എന്റെ അറിവില്ലാതെയാണ് ഇങ്ങനെയൊരു എപ്പിസോഡ് ഷൂട്ട് ചെയ്തത്. ഉപ്പും മുളകും ടീമിൽ വിശ്വസിക്കാവുന്ന ഒരാളിൽ നിന്നാണ് ഇക്കാര്യം അറിയുന്നത്. ഇതുവരെയ്ക്കും പുറത്തിറങ്ങാത്ത എപ്പിസോഡ് രണ്ടു ദിവസത്തിനുള്ളിൽ സംപ്രേഷണം ചെയ്യുമെന്ന വിവരം ഞാൻ അറിഞ്ഞു. കഴിഞ്ഞ നാലു മാസങ്ങളായി ഞാൻ ഉപ്പും മുളകിലില്ല. ഞാൻ അവിടെയില്ലെങ്കിലും കഥ മുന്നോട്ട് പോകുന്നുണ്ട്. അതെനിക്ക് കുഴപ്പമില്ല. പക്ഷെ ഇപ്പോൾ അവർ ഷൂട്ട് ചെയ്തിരിക്കുന്നത് മുടിയൻ ഡ്രഗ്‌സ് കേസിൽ അകത്തായെന്നാണ്. ഇതെനിക്ക് വിശ്വസിക്കാവുന്ന ഒരാൾ അകത്ത് നിന്ന് പറഞ്ഞതാണ്. അയാളുടെ പേര് പറയാൻ പറ്റില്ല. എപ്പിസോഡ് ഇതുവരെ പുറത്ത് വന്നിട്ടില്ല, ചിലപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞത് കൊണ്ട് ആ എപ്പിസോഡ് ഇറങ്ങണമെന്നില്ല. ഷൂട്ട് കഴിഞ്ഞു, രണ്ട് ദിവസത്തിനകം സംപ്രേഷണം ചെയ്യുമെന്നാണ് ഞാൻ അറിഞ്ഞത്
ഉണ്ണി സർ ആണ് ഉപ്പും മുളകിന്റെ ക്രിയേറ്റർ. ഇത് ആരംഭിച്ച് ഒന്ന്, രണ്ട് പ്രാവിശ്യം നിർത്തി വച്ചിട്ടുണ്ട്. അതെല്ലാം വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ്. ഇതും അങ്ങനെ തന്നെയാണ്. എനിക്ക് സോഷ്യൽ മീഡിയയിൽ വന്ന് ഇതൊക്കെ പറയാൻ പേടിയായിരുന്നു. അതുകൊണ്ടാണ് ഈ നാലു മാസം ഞാൻ മിണ്ടാതിരുന്നത്. ഇപ്പോൾ സിറ്റ്കോം സീരിയലായി. ഞാൻ അവിടെ നിന്ന് മാറി നിന്നതിന്റെ പ്രധാന കാരണമിതാണ്. ഇതൊരു സിറ്റ്കോമാണ്, സീരിയലിനായി ഞങ്ങളാരും സൈൻ ചെയ്തിട്ടില്ല. മുടിയൻ എന്ന കഥാപാത്രം വിവാഹം കഴിക്കുന്നത് വരെ ഇത് നോർമലായിരുന്നു.
അതിനു ശേഷം സോഷ്യൽ മീഡിയയിൽ കുറെ വ്യക്തിപരമായ മോശം കമന്റുകൾ ലഭിച്ചു. ഞങ്ങൾ ഇതിനെതിരെ പ്രതികരിച്ചതുമാണ്. ഇതിനു മുൻപും ഉണ്ണി സാറിന്റെ ഭാഗത്തു നിന്ന് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ആദ്യം അമ്മയുടെ( നിഷ സാരംഗ്) നേരെയായിരുന്നു ഇപ്പോൾ എന്റെടുത്തേക്കാണ്. ചില സമയത്ത് പേടിച്ചാണ് നമ്മൾ സെറ്റിൽ നിൽക്കുന്നത്. എല്ലാവരും അവിടെ സൈലൻസ്ഡാണ്. ഈ എപ്പിസോഡ് ഷൂട്ട് ചെയ്യരുതെന്ന് അവരെല്ലാവരും അഭ്യർത്ഥിച്ചിരുന്നു. ഉണ്ണി സറിന്റെ നിർബന്ധമായിരുന്നു. ഹറാസ്സിങ്ങ്, ടോർച്ചറിങ്ങ് അങ്ങനെയൊരു അവസ്ഥയിലാണിപ്പോൾ.’
Post Your Comments