നീലുവും ബാലുവും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ രസകരമായ നിമിഷങ്ങളുമായി എത്തുന്ന ജനപ്രിയ പരമ്പര ഉപ്പും മുളകിനും ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ കുറച്ചു നാളായി ബാലുവിന്റേയും നീലുവിന്റേയും മൂത്തമകനായി വേഷമിട്ട ഋഷി എസ് കുമാറിനെ കാണാനില്ലെന്നായിരുന്നു ആരാധകരുടെ പരാതി. ഓണത്തിന് ശേഷം താരങ്ങളെ കാണാനില്ലെന്ന് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ ഷോയില്‍ നിന്നും പിന്മാറിയിട്ടില്ലെന്നു വ്യക്തമാക്കി താരം എത്തിയിരിക്കുകയാണ്.
ഉപ്പും മുളകിലേക്ക് താന്‍ തിരിച്ചെത്തിയെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചെത്തിയിരിക്കുകയാണ് ഋഷി കുമാര്‍ കുറച്ച് തിരക്കിലായത് കൊണ്ടാണ് ഉപ്പും മുളകില്‍ കാണാതിരുന്നത്. ഇപ്പോള്‍ തിരിച്ച് ലൊക്കേഷനിലേക്കെത്തി. എന്നെ അന്വേഷിച്ച് സന്ദേശം അയച്ചവരോടെല്ലാം നന്ദി പറയുന്നുവെന്നുമായിരുന്നു നടന്‍ കുറിച്ചത്.
Post Your Comments