Latest NewsKeralaNews

കൊച്ചി മെട്രോ: രാത്രി യാത്രയ്ക്ക് നൽകിയിരുന്ന ടിക്കറ്റ് ഇളവിന്റെ സമയം പുതുക്കി നിശ്ചയിച്ചു, കൂടുതൽ വിവരങ്ങൾ അറിയാം

രാവിലെ 5.45 മുതൽ 8.00 മണി വരെ 2.30 മണിക്കൂർ നൽകി വരുന്ന നിരക്ക് ഇളവുകൾ തുടർന്നും ലഭിക്കുന്നതാണ്

കൊച്ചി മെട്രോയിൽ രാത്രി യാത്രയ്ക്ക് നൽകിയിരുന്ന ടിക്കറ്റ് ഇളവിന്റെ സമയം പുതുക്കി നിശ്ചയിച്ചു. ഇനി മുതൽ രാത്രി 10 മണി മുതൽ 11 മണി വരെയുള്ള സർവീസുകൾക്ക് മാത്രമാണ് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുകൾ ലഭിക്കുകയുള്ളൂ. ഇതുവരെ, 9 മണി മുതൽ 11 മണി വരെ രണ്ട് മണിക്കൂർ നേരം പകുതി നിരക്കിൽ യാത്ര ചെയ്യാൻ അനുവദിച്ചിരുന്നു. തിരക്കില്ലാത്ത വേളയിലാണ് യാത്രാ നിരക്കിൽ 50 ശതമാനം ഇളവുകൾ നൽകിയത്.

രാവിലെ 5.45 മുതൽ 8.00 മണി വരെ 2.30 മണിക്കൂർ നൽകി വരുന്ന നിരക്ക് ഇളവുകൾ തുടർന്നും ലഭിക്കുന്നതാണ്. തുടക്കത്തിൽ രാത്രി 8 മണി മുതൽ 11 മണി വരെയാണ് നിരക്ക് നൽകിയിരുന്നത്. ഇത് പിന്നീട് 9 മണിമുതൽ 11 മണി വരെ ആക്കുകയായിരുന്നു. തിരക്കില്ലാത്ത സമയങ്ങളിൽ കൂടുതൽ യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് ഇളവുകൾ പ്രഖ്യാപിച്ചത്.

Also Read: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു: 3 പേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button