KottayamNattuvarthaLatest NewsKeralaNews

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം: നാൽപതുകാരൻ അറസ്റ്റിൽ

പയപ്പാർ ഭാഗത്ത് വട്ടമറ്റത്തിൽ വീട്ടിൽ റോയി ജോർജ്ജ് (40) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്

പാലാ: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പയപ്പാർ ഭാഗത്ത് വട്ടമറ്റത്തിൽ വീട്ടിൽ റോയി ജോർജ്ജ് (40) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : സംസ്ഥാന സര്‍ക്കാര്‍ മാദ്ധ്യമവേട്ട അവസാനിപ്പിക്കണം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇയാള്‍ പാലാ സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ഇതിനെ എതിർത്തതിനെ തുടർന്ന്, ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Read Also : ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ പാക് ചാരവനിതയ്ക്ക് ചോര്‍ത്തി നല്‍കി: ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെതിരെ കുറ്റപത്രം

വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന്, പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button