KollamKeralaNattuvarthaLatest NewsNews

കല്യാണ വീട്ടിലെ പാചകപ്പുരയിലേക്ക് മണ്ണിടിഞ്ഞ് വീണ് പാചകക്കാരന് പരിക്ക്: സംഭവം കൊല്ലത്ത്

തമിഴ്നാട് തെങ്കാശി സ്വദേശി ദേവദാസിനാണ് പരിക്കേറ്റത്

കൊല്ലം: കല്യാണ വീട്ടിലെ പാചകപ്പുരയിലേക്ക് മണ്ണിടിഞ്ഞ് വീണ് പാചകക്കാരന് പരിക്ക്. തമിഴ്നാട് തെങ്കാശി സ്വദേശി ദേവദാസിനാണ് പരിക്കേറ്റത്.

Read Also : മണിപ്പൂർ കലാപത്തിൽ ഭരണകൂടം മൗനം പാലിക്കുന്നു, ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം: ബസേലിയോസ് മാർ ക്ലിമീസ് ബാവ

കൊല്ലം കൊട്ടാരക്കര കോട്ടാത്തല പത്തടിയിൽ ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പത്തടി കാർത്തിക ഭവൻ തുളസീധരന്റെയും കുമാരിയുടെയും മകളുടെ വിവാഹം നാളെയാണ്. സൽക്കാര ചടങ്ങുകൾ നടന്നുവരവേ താൽക്കാലികമായി കെട്ടിയ പാചകപ്പുരയിലേക്ക് സമീപത്തെ കുന്നിൽ നിന്നാണ് മണ്ണും പാറക്കല്ലും ഇടിഞ്ഞ് വീണത്. മണ്ണിനും പാറക്കും അടിയിൽപെട്ട ദേവദാസിനെ നാട്ടുകാർ ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്.

Read Also : ചെകുത്താന്‍ ആരാധന: ഭാര്യയെ കൊലപ്പെടുത്തി തലച്ചോര്‍ ഭക്ഷിച്ച് 32കാരന്‍, തലയോട്ടി ആഷ്ട്രേയാക്കി

ദേവദാസിന്റെ കാലിനാണ് ഗുരുതര പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം കോളേജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button