മണിപ്പൂരിൽ ഇന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. മണിപ്പൂർ ജില്ലയിലെ ഉഖ്രുൽ ജില്ലയ്ക്ക് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചയാണ് സംഭവം. റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ടുകൾ പ്രകാരം, ഭൂകമ്പത്തിന്റെ ആഴം 70 കിലോമീറ്റർ ആയിരുന്നു. നിലവിൽ, ഭൂചലനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം അരുണാചൽ പ്രദേശിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. അരുണാചൽ പ്രദേശിലെ ചാങ്‌ലാംഗിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. അതേ ദിവസം തന്നെ കാർഗിലിന് 401 കിലോമീറ്റർ വടക്ക് ലഡാക്കിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായിട്ടുണ്ട്.
Post Your Comments