MalappuramKeralaNattuvarthaLatest NewsNews

ബന്ധുവീട്ടിൽ വിരുന്നു വന്ന വയോധിക ഗ്യാസ് വണ്ടിയിടിച്ച് മരിച്ചു

കരുവാരകുണ്ട് പുന്നക്കാട് സ്വദേശി പുലിയോടൻ ഫാത്തിമ (80) ആണ് മരിച്ചത്

മലപ്പുറം: ബന്ധുവീട്ടിൽ വിരുന്നു വന്ന വയോധികയ്ക്ക് ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനമിടിച്ച് ദാരുണാന്ത്യം. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി പുലിയോടൻ ഫാത്തിമ (80) ആണ് മരിച്ചത്.

Read Also : ഒരു ശാഖയിലും മതപരമായി മറ്റൊരു മതത്തെ മോശമാക്കി പറയാറില്ല, ആ വ്യക്തിയുടെ കുഴപ്പത്താലാണ് ആർഎസ്എസ് വിട്ടത്: അഖിൽ മാരാർ

ശനിയാഴ്ച രാവിലെ 10.30-ന് കാളികാവ് പള്ളിശ്ശേരി പാമ്പടിയൻ മുക്കിലാണ് സംഭവം. ഫാത്തിമ സഹോദരൻ പുലിയോടൻ അബ്ദുവിന്റെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു. വീതി കുറഞ്ഞ ഇട റോഡിൽ വെച്ച് ഭാരത് ഗ്യാസിന്റെ സിലിണ്ടർ വിതരണം ചെയ്യുന്ന പിക്കപ്പ് വാഹനം ഇടിക്കുകയായിരുന്നു. കേൾവിതീരെ കുറവായിരുന്ന വയോധിക റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഫാത്തിമ സംഭവസ്ഥലത്തു വെച്ച് തന്നെ മരിക്കുകയായിരുന്നു.

Read Also : രാജ്യത്ത് 5000 കോടി രൂപയ്ക്ക് മുകളില്‍ വരുന്ന 42 സുപ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button