ThiruvananthapuramKeralaNattuvarthaLatest NewsNews

സു​ഹൃ​ത്തി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍പ്പി​ച്ചു: പ്രതി പിടിയിൽ

വി​ള​വൂ​ര്‍ക്ക​ല്‍ പെ​രു​കാ​വ് തൈ​വി​ള ശി​വ​വി​ലാ​സം വീ​ട്ടി​ല്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

നേ​മം: സു​ഹൃ​ത്തി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച​യാൾ പൊലീസ് പിടിയിൽ. വി​ള​വൂ​ര്‍ക്ക​ല്‍ പെ​രു​കാ​വ് തൈ​വി​ള ശി​വ​വി​ലാ​സം വീ​ട്ടി​ല്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ല​യി​ന്‍കീ​ഴ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ​ചെ​യ്തത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ഒ​രു​ മ​ണി​യോ​ടു​കൂ​ടി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ങ്കാ​ട്ടു​ക​ട​വ് സ്വ​ദേ​ശി​യും ഡ്രൈ​വ​റു​മാ​യ സ​ജി എ​ന്നു​വി​ളി​ക്കു​ന്ന രാ​ജേ​ഷി(44)നെ കുത്തിയ കേസിലാണ് അറസ്റ്റ്. ക​ത്തി​കൊ​ണ്ടു​ള്ള കു​ത്തി​ല്‍ ക​ഴു​ത്തി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ് ഇയാൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാണ്.

Read Also : 8 മാസം പ്രായമായ പെൺകുഞ്ഞിനെ അമ്മ 800 രൂപയ്ക്ക് വിറ്റു: അമ്മയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളും അറസ്റ്റില്‍ 

മ​ദ്യ​പി​ക്കു​ന്ന​തി​നാ​യി ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ നാ​യ​ര്‍ രാ​ജേ​ഷി​നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍, രാ​ജേ​ഷ് പ​ണം ന​ല്‍കി​യി​ല്ല. ഇ​തി​നെ​ത്തു​ട​ര്‍ന്നു​ണ്ടാ​യ ത​ര്‍ക്ക​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​കോ​പി​ത​നാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ നാ​യ​ര്‍ സു​ഹൃ​ത്തി​നെ കു​ത്തി​യ​ത്. രാ​ജേ​ഷി​നെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ ഇ​ട​തു​കൈ​വി​ര​ലു​ക​ള്‍ക്ക്​ പ​രി​ക്കേ​റ്റിട്ടുണ്ട്.

രാ​ജേ​ഷി​ന്റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആണ് പ്രതിയെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button