ThiruvananthapuramKeralaNattuvarthaLatest NewsNews

‘കുറുക്കൻ കോഴിയുടെ സുഖമന്യേഷിക്കാൻ ചെല്ലുന്നത് പോലെയാണ് സിപിഎം ന്യൂനപക്ഷ സംരക്ഷണത്തിന് ഇറങ്ങുന്നത്’: കെ സുധാകരൻ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരായ സിപിഎം പ്രതിഷേധം രാഷ്ട്രീയലാഭം നോക്കിയാണെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കുറുക്കൻ കോഴിയുടെ സുഖമന്യേഷിക്കാൻ ചെല്ലുന്നത് പോലെയാണ്, സിപിഎം ന്യൂനപക്ഷ സംരക്ഷണത്തിന് ഇറങ്ങുന്നതെന്നും കെ സുധാകരൻ പരിഹസിച്ചു.

‘ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ച നിലപാട് എന്താണെന്ന് എല്ലാവർക്കും അറിയാം. ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയവാരാണ് അവർ. ശരീഅത്ത് നിയമത്തിനെതിരെ പ്രസംഗിച്ച് നടന്നവരാണ്. സിപിഎം ഇപ്പോൾ നിലനിൽപ്പിന് വേണ്ടി മലക്കംമറിഞ്ഞിരിക്കുകയാണ്,’ സുധാകരൻ വ്യക്തമാക്കി.

ലോ​ട്ട​റി ക​ട​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മം: തമിഴ്നാട് സ്വദേശി പിടിയിൽ

ഏകീകൃത സിവിൽ കോഡിനെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ബഹുസ്വരത സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് സുധാകരൻ പറഞ്ഞു. ബഹുസ്വരതയുടെ ആഘോഷം എന്നപേരിൽ ജൂലൈ മാസത്തിൽ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആദ്യഘട്ട സംഗമങ്ങൾ നടത്തുകയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button