Latest NewsKerala

സംസ്ഥാനത്തെ 11 ജില്ലകളിൽ 55 കി.മീ വേഗത്തില്‍ കാറ്റിനും മഴയ്ക്കും സാധ്യത, നൂറിലധികം വീടുകൾ തകർന്നു

തിരുവനന്തപുരം: വരും മണിക്കൂറിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ 55 കി.മീ വേഗത്തില്‍ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.  മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപകനാശമാണ് ഉണ്ടായത്. നൂറിലധികം വീടുകൾ തകർന്നു. 64 ദുരിതാശ്വാസ ക്യാമ്പുകളിലായി 1200 ഓളം പേരെ മാറ്റിപ്പാർപ്പിച്ചു. തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷമാണ്.

ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞതോടെ കുതിരാനിൽ ഗതാഗത നിയന്ത്രണം തുടരുകയാണ്. പത്തനംതിട്ട ജില്ലയിൽ ഇടവിട്ട് മഴ തുടരുകയാണ്. മണിമലയാർ കരകവിഞ്ഞത് കാരണം തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ കൂടുതൽ ഇടങ്ങളിൽ വെള്ളം കയറി. രാത്രിയും രക്ഷാസംഘം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. അതസമയം, ഓറഞ്ച് അലർട്ടുള്ള ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു. രാത്രി മിക്കയിടത്തും മിതമായ തോതിലുള്ള മഴയാണ് പെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button