
ടാൻസാനിയ: ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ ഐഐടി ക്യാമ്പസ് ടാൻസാനിയയിലെ സാൻസിബാറിൽ ആരംഭിക്കും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെയും സാൻസിബാർ പ്രസിഡന്റ് ഹുസൈൻ അലി മ്വിനിയുടെയും സാന്നിധ്യത്തിലായിരുന്നു കരാറിൽ ഒപ്പിട്ടത്.
Read Also: കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ: വൈദ്യുതി തൂണുകൾ ഒലിച്ചുപോയി, ആളപായമില്ല
കിഴക്കൻ ആഫ്രിക്കയുടെ തീരത്തുള്ള ടാൻസാനിയൻ ദ്വീപസമൂഹമാണ് സാൻസിബാർ. നാലു ദിവസത്തെ സന്ദർശനത്തിനായി എസ് ജയശങ്കർ കഴിഞ്ഞ ദിവസം ടാൻസാനിയയിലെത്തിയിരുന്നു. ഇന്ത്യയും ടാൻസാനിയയും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന്റെ പ്രതിഫലനമാണ് ഐഐടി ക്യാമ്പസെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
2023 ഒക്ടോബറിൽ ക്യാമ്പസ് പ്രവർത്തനം ആരംഭിക്കും. 50 ബിരുദ വിദ്യാർത്ഥികളെയും 20 മാസ്റ്റേഴ്‌സ് വിദ്യാർത്ഥികളെയുമായിരിക്കും ആദ്യം ക്യാമ്പസിലേക്ക് പ്രവേശിപ്പിക്കുക.
Read Also: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു: സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് മുഖ്യമന്ത്രി
Post Your Comments