കഴക്കൂട്ടം: 17 കാരിയെ ഷെയർ ചാറ്റ് വഴി പരിചയപ്പെട്ടശേഷം നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ വെങ്ങാട് സ്വദേശി ഗോകുൽ (20) ആണ് പിടിയിലായത്. കഴക്കൂട്ടം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമമായ ഷെയർ ചാറ്റ് വഴിയാണ് പെൺകുട്ടിയെ പ്രതി പരിചയപ്പെട്ടതെന്നും സംസ്ഥാനത്ത് ആദ്യമായാണ് ഷെയർ ചാറ്റ് വഴി ഒരു കുറ്റകൃത്യം നടക്കുന്നതെന്നും കഴക്കൂട്ടം പൊലീസ് പറഞ്ഞു.
മാതാപിതാക്കളില്ലാത്ത പെൺകുട്ടികളെ കണ്ടെത്തി അവരുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നാലെ പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ചനുശേഷം അവരുടെ സ്വർണാഭരണങ്ങൾ കടത്തിക്കൊണ്ടുപോകലുമാണ് പ്രതിയുടെ രീതി. 17കാരിയെ ഒരു മാസം മുമ്പ് പ്രണയം നടിച്ച് കാർ വാടകക്കെടുത്ത് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി കാറിനുള്ളിൽവെച്ച് പീഡിപ്പിച്ചതായും കഴക്കൂട്ടം പൊലീസ് കണ്ടെത്തി.
Read Also : മൈസൂരു-ബംഗളൂരു പത്തുവരി അതിവേഗപാത, റഡാര്‍ ഗണ്ണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയുമായി ട്രാഫിക് പൊലീസ്
യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ സി.സി.ടി.വി കാമറ ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. പീഡിപ്പിച്ചശേഷം പെൺകുട്ടിയുടെ പക്കലുണ്ടായിരുന്ന മൂന്നര പവൻ സ്വർണാഭരണങ്ങൾ പ്രതി കൈക്കലാക്കിയിരുന്നു. സംഭവത്തിനുശേഷം കരുനാഗപ്പള്ളിയിലെ ജ്യൂസ് കടയിൽ ജോലി ചെയ്ത് വരവെയാണ് കഴക്കൂട്ടം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പാലക്കാട് കൃഷ്ണപുരത്ത് 16 കാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഗോകുൽ വീണ്ടും പോക്സോ കേസിൽ അറസ്റ്റിലാകുന്നത്. പ്രതി ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴക്കൂട്ടം അസിസ്റ്റൻറ് കമീഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അജിത് കുമാർ, എസ്.ഐമാരായ മിഥുൻ, ശരത് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments