Latest NewsNewsIndia

പ്രസവിക്കാൻ എസി മുറി ഏർപ്പെടുത്തിയില്ല: ദമ്പതിമാരുടെ വീട്ടുകാർ തമ്മിൽ കൂട്ടയടി

ലഖ്‌നൗ: മകൾക്ക് പ്രസവിക്കാൻ എസി മുറി ഏർപ്പെടുത്തിയില്ലെന്നാരോപിച്ച് ദമ്പതികളുടെ വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. പ്രസവശേഷം യുവതിയുടെ വീട്ടുകാർ കുഞ്ഞിനെയും അമ്മയെയും കാണാനെത്തിയപ്പോഴാണ് തല്ലുണ്ടായത്. യുവതി പ്രസവിച്ച് കിടക്കുന്ന മുറിയിൽ എസി ഇല്ലെന്നാരോപിച്ചായിരുന്നു തർക്കം തുടങ്ങിയത്.

Read Also: ടെക്നോ camon 20 പ്രീമിയർ 5ജി ഹാൻഡ്സെറ്റ് ജൂലൈ 7ന് വിപണിയിൽ എത്തും, സവിശേഷതകൾ അറിയാം

തുടർന്ന് തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലാണ് യുവതി പ്രസവിച്ചതെന്നും എല്ലാ ചെലവുകളും താനാണ് വഹിച്ചതെന്നും ഭർതൃപിതാവ് പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read Also: ജാമ്യ ഇളവ് അവസാനിക്കാറായി, മഅദനിയുടെ ആരോഗ്യനില മോശമായി തുടരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button